2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

സ്ഥാപകദിനം



താനാളൂര്‍ : എസ്‌.എസ്‌.എഫ്‌ താനാളൂര്‍ സെക്‌ടര്‍ പ്രകടനം താനാളൂരില്‍ നിന്ന്‌ ആരംഭിച്ച്‌ മീനടത്തൂരില്‍ സമാപിച്ചു. ഉച്ചക്ക്‌ നടന്ന കണ്‍വെന്‍ഷന്‌ ശക്കീര്‍ അഹ്‌സനി നേതൃത്വം നല്‍കി. പ്രകടനത്തിന്‌ ബഷീര്‍ സഖാഫി ഈസ്റ്റ്‌ മീനടത്തൂര്‍, അന്‍വര്‍ സ്വാദിഖ്‌ പകര, മുജീബ്‌ മുസ്‌ലിയാര്‍ വലിയപാടം, അബ്‌ദുല്‍ ഹമീദ്‌ പുത്തന്‍തെരു, സിദ്ദീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാറ, ജാബിര്‍ പുത്തന്‍തെരു നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റിന്റെ സി.ഡി പ്രഭാഷണവും തുടര്‍ന്ന്‌ മീനടത്തൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ ശംസുദ്ധീന്‍ മുസ്‌ലിയാര്‍ വയനാട്‌ മുഖ്യപ്രഭാഷണം നടത്തി. ജാബിര്‍ വി സ്വാഗതവും അബ്‌ദുല്‍ ഹമീദ്‌ സി നന്ദിയും പറഞ്ഞു.

2009, ഏപ്രിൽ 21, ചൊവ്വാഴ്ച

സോഷ്യല്‍ അസംബ്ലി

സോഷ്യല്‍ അസംബ്ലി

താനാളൂര്‍ : സെക്ടര്‍ സോഷ്യല്‍ അസംബ്ലി ഏപ്രില്‍ 5 ഞായര്‍ താനാളൂരില്‍ നടന്നു. ബഷീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി മുഖ്യപ്രഭാഷണം നടത്തി. ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, അബ്ദുറഹ്‌മാന്‍ സഖാഫി മീനടത്തൂര്‍, നൗഷാദ്‌ സഖാഫി താനൂര്‍, റസാഖ്‌ പൊന്‍മുണ്ടം സന്നിഹിതരായിരുന്നു. അന്‍വര്‍ പകര സ്വാഗതവും സിദ്ദീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാ നന്ദിയും പറഞ്ഞു.