SECTOR CONFERENCE







1. താനാളൂര്‍ സെക്‌ടര്‍ സമ്മേളനത്തിന്‌ അഭിവാദ്യമര്‍പ്പിച്ച്‌ പഞ്ചായത്ത്‌ എസ്‌.വൈ.എസ്‌ നടത്തിയ റാലിക്ക്‌ ചാലിയം മുദരിസ്‌ ഉസ്‌താദ്‌ മുഹമ്മദ്‌ അഹ്‌സനി പകര നേതൃത്വം നല്കുന്ന്നു
2. പ്രൗഡമായ സദസ്സ്‌
3. സമ്മേളന നഗരിയില്‍ ഐ.പി.ബി പവലിയന്‍
4. സെക്‌ടറിലെ മുഴുവന്‍ അല്‍ ഇസ്വാബ അംഗങ്ങളും വേദിയില്‍ അണിനിരന്നപ്പോള്‍
5. ത്വാഹിര്‍ സഖാഫി മഞ്ചേരി നവോത്ഥാനം അവതരിപ്പിക്കുന്നു
6. സംസ്ഥാന കമ്മിറ്റി അംഗം ബഷീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി പ്രമേയ പ്രഭാഷണം നടത്തുന്നു
6. എസ്‌.എസ്‌.എഫ്‌ താനാളൂര്‍ സെക്‌ടര്‍ സമ്മേളനം പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യുന്നു
താനാളൂര്‍ : കലുഷ നിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന പ്രമേയത്തില്‍ താനാളൂര്‍ ധര്‍മതീരത്ത്‌ നടന്ന എസ്‌.എസ്‌.എഫ്‌ താനാളൂര്‍ സെക്‌ടര്‍ സമ്മേളനത്തിന്‌ അവേശകരമായ പരിസമാപ്‌തി. നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന വിദ്യാര്‍ത്ഥി റാലിക്ക്‌ ശേഷം നടന്ന പൊതുസമ്മേളനം സമസ്‌ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ്‌ പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം ബഷീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി പ്രമേയാവതരണം നടത്തി. മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ത്വാഹിര്‍ സഖാഫി മഞ്ചേരി, ഉസ്‌താദ്‌ മുഹമ്മദ്‌ അഹ്‌സനി പകര, ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, നസ്വീര്‍ സഖാഫി താനാളൂര്‍, സൈനുദ്ദീന്‍ ബാഖവി പകര, സാലിം അഹ്‌സനി പുത്തന്‍തെരു, മായിന്‍ മുസ്‌ലിയാര്‍ താനാളൂര്‍, അയ്യൂബ്‌ താനാളൂര്‍, മുസ്‌തഫ പുത്തന്‍തെരു, അബ്‌ദുറഹ്‌മാന്‍ സഖാഫി മീനടത്തൂര്‍, മുഹമ്മദ്‌ കുട്ടി ഫൈസി, നൗശാദ്‌ സഖാഫി താനൂര്‍, സമീര്‍ തലക്കടത്തൂര്‍, അബ്‌ദുല്‍ഹാദി അഹ്‌സനി, ശക്കീര്‍ സഖാഫി മങ്ങാട്‌, ശാഫി കാളാട്‌ സമീര്‍ മൂലക്കല്‍, മന്‍സൂര്‍ പകര, ഹയാത്തുല്ല വട്ടത്താണി സംസാരിച്ചു. 
സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥി റാലി അയ്യായ റോഡില്‍ നിന്നും ആരംഭിച്ച്‌ താനാളൂരില്‍ സമാപിച്ചു. ബഷീര്‍ സഖാഫി ഈസ്റ്റ്‌മീനടത്തൂര്‍, അന്‍വര്‍ സ്വാദിഖ്‌ പകര, മുജീബ്‌ സഖാഫി വലിയപാടം, സിദ്ദീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാറ, അബ്‌ദുല്‍ ഹമീദ്‌ പുത്തന്‍തെരു, ജാബിര്‍ പുത്തന്‍തെരു, ശാഹുല്‍ ഹമീദ്‌ ഒ.കെ പാറ നേതൃത്വം നല്‍കി. 

2010, ജനുവരി 11, തിങ്കളാഴ്ച






എസ്‌.എസ്‌.എഫ്‌ അല്‍ ഇസ്വാബ പദയാത്ര

തിരൂര്‍ : കലുഷ നിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന ശീര്‍ഷകത്തില്‍ ജനുവരി 28, 29 തിയതികളില്‍ താനാളൂരില്‍ നടക്കുന്ന സെക്‌ടര്‍ സമ്മേളനത്തിന്റെ ഭാഗമായി അല്‍ ഇസ്വാബ അംഗങ്ങള്‍ പദയാത്ര നടത്തി. പുത്തന്‍തെരു കാട്ടില്‍ തങ്ങള്‍ മഖാം സിയാറത്തോടെ ആരംഭിച്ച പദയാത്ര വൈകീട്ട്‌ അയ്യായ റോഡില്‍ സമാപിച്ചു. 
സമാപന സംഗമത്തില്‍ ഗഫൂര്‍ വൈലത്തൂര്‍ പ്രഭാഷണം നടത്തി. ബഷീര്‍ സഖാഫി ഈസ്റ്റ്‌മീനടത്തൂര്‍, അന്‍വര്‍ സ്വാദിഖ്‌ പകര, സിദ്ദീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാറ, അബ്‌ദുല്‍ ഹമീദ്‌ പുത്തന്‍തെരു, ശാഹുല്‍ ഹമീദ്‌ ഒ.കെ പാറ നേതൃത്വം നല്‍കി.

2009, ഡിസംബര്‍ 30, ബുധനാഴ്ച



മഴവില്‍ ജാലകം
ഒ.കെ പാറ : സുന്നി ബാല സംഘം താനാളൂര്‍ സെക്‌ടര്‍ കള്‍ച്ചറല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഴവില്‍ ജാലകം ഒ.കെ പാറ ബയാനുല്‍ ഹുദ സുന്നി മദ്രസയില്‍ നടന്നു. മുസ്‌തഫ അഹ്‌സനി താനൂര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ശൗഖത്ത്‌ മാസ്റ്റര്‍ കണ്ണന്തളി ക്ലാസെടുത്തു. യൂണിറ്റ്‌ തലത്തില്‍ നിന്നും തിരഞ്ഞെടുത്ത വിബ്‌ജിയോര്‍ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. മുഹമ്മദ്‌ കുഞ്ഞി സഖാഫി പകര, മുജീബ്‌ സഖാഫി വലിയപാടം, അബ്‌ദുല്‍ ഹമീദ്‌ പുത്തന്‍തെരു, സുഹൈല്‍ ഒ.കെ പാറ, മുഹമ്മദ്‌ റാഫി ഒ.കെ പാറ, ശിഹാബുദ്ദീന്‍ പുത്തന്‍തെരു, വഹീദ്‌ ഒ.കെ പാറ നേതൃത്വം നല്‍കി. പരിപാടിയുടെ സമാപനമായി താനാളൂര്‍ ടൗണില്‍ പ്രകടനം നടന്നു.