2009, ജൂൺ 17, ബുധനാഴ്‌ച

സെക്‌ടര്‍ സാഹിത്യോത്സവ്‌



തീണ്ടാപ്പാറ : എസ്‌.എസ്‌.എഫ്‌ താനാളൂര്‍ സെക്‌ടര്‍ സാഹിത്യോത്സവ്‌ പകര തീണ്ടാപ്പാറയില്‍ നടന്നു. മുന്‍ സംസ്ഥാന സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ പറവന്നൂര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.വൈ.എസ്‌ മേഖല സെക്രട്ടറി ഒ.മുഹമ്മദ്‌ കാവപ്പുര, ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, ഡിവിഷന്‍ പ്രസിഡന്റ്‌ നൗശാദ്‌ സഖാഫി താനൂര്‍ സംബന്ധിച്ചു. പുത്തന്‍തെരു, പകര, ഒ.കെ പാറ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ നേടി. ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത ഗ്രേഡ്‌ നേടിയ ബനീ ഇസ്‌ഹാഖ്‌ പുത്തന്‍തെരു, സഫ്‌വാന്‍ കെ.ടി താനാളൂര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജില്ലാ പ്രവര്‍ത്തക സമിതി അംഗം അബ്‌ദുറഹ്‌മാന്‍ സഖാഫി മീനടത്തൂര്‍, ഇസ്‌മാഈല്‍ താനൂര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. വട്ടത്താണി യൂണിറ്റിലെ മുഹമ്മദ്‌ ഹുസൈന്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. 45 ഇനങ്ങളിലായി 300 ഓളം പ്രതിഭകള്‍ കാലാകേളിക്ക്‌ ചാതുരി നല്‍കി. ബഷീര്‍ സഖാഫി ഈസ്റ്റ്‌ മീനടത്തൂര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സ്വാദിഖ്‌ പകര സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിദ്ധീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാറ നന്ദിയും പറഞ്ഞു.