സര്‍ഗ്ഗ വസന്തത്തിന് കേളികൊട്ടുയരുന്നു..
സെക്ടര്‍ സാഹിത്യോത്സവിന് അരങ്ങുയര്‍ന്നു..
മീനടത്തൂര്‍ : സര്‍ഗ്ഗ വസന്തത്തിന് വരവറിയിച്ചുകൊണ്ട് സാഹിത്യോത്സവ് മത്സരങ്ങള്‍ക്ക് സെക്ടറില്‍ തുടക്കമായി. കലയും സാഹിത്യവും കച്ചവട വത്ക്കരിക്കപ്പെട്ട യുഗത്തില്‍ കലാമൂല്യവും പൈതൃകവും സംരക്ഷിച്ചു നിര്‍ത്താന്‍ ഒരുങ്ങിപ്പുറപ്പെട്ട ധര്‍മ്മ സംഘത്തിന്റെ ഉല്ലേഖനമാണ് സംസ്ഥാന തലത്തില്‍ എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 17-ാം സാഹിത്യോത്സവ്. താനാളൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ഒക്‌ടോബര്‍ 10 ഞായര്‍ മീനടത്തൂരില്‍ നടക്കും. 49 ഇനങ്ങളിലായി 300 ഓളം പ്രതിഭകള്‍ മാറ്റുരക്കും.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി സിദ്ധീക് മുസ്‌ലിയാര്‍ ഒ.കെ പാറയെയും കണ്‍വീനറായി അബ്ദുല്‍ ഹമീദ് പുത്തന്‍തെരുവിനെയും തിരഞ്ഞെടുത്തു.
യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് സമാരംഭം
സെക്ടറിലെ യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് അരങ്ങുണര്‍ന്നു. താനാളൂര്‍ യൂണിറ്റ് സാഹിത്യോത്സ് 21 ന് ബയാനുല്‍ ഹുദ സുന്നിമദ്രസയിലും പകര സാഹിത്യോത്സ് പകര സുന്നിസെന്ററിലും പുത്തന്‍തെരു യൂണിറ്റ് സാഹിത്യോത്സ് ഒക്‌ടോബര്‍ 26 ന് ജലാലിയ്യ സുന്നി മദ്രയയിലും ഒ.കെ പാറ യൂണിറ്റ് സാഹിത്യോത്സവ് 24 ന് ഒ.കെ പാറ സുന്നി മദ്രസയിലും നടക്കും.