എസ്.എസ്.എഫ്
പ്രതിനിധി സമ്മേളനം
താനാളൂര്‍ : ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും, ധര്‍മ പക്ഷത്ത് സംഘം ചേരുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് താനാളൂര്‍ സെക്ടര്‍ പ്രതിനിധി സമ്മേളനം താനാളൂര്‍ ബയാനുല്‍ ഹുദ സുന്നിമദ്രസയില്‍ നടന്നു. ഡിവിഷന്‍ പ്രസിഡണ്ട് നൗശാദ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ചലനാത്മക കുടുംബം ജില്ലാ സെക്രട്ടറി ശക്കീര്‍ മാസ്റ്റര്‍ അരിമ്പ്രയും ആത്മീയ കുടുംബം സൂപ്പിക്കുട്ടി സഖാഫിയും അവതരിപ്പിച്ചു. കൗണ്‍സില്‍ ഡിവിഷന്‍ സെക്രട്ടറി സമീര്‍ തലക്കടത്തൂര്‍ നിയന്ത്രിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം അബ്ദുര്‍റഹ്മാന്‍ സഖാഫി മീനടത്തൂര്‍, എസ്.വൈ.എസ് പഞ്ചായത്ത് സെക്രട്ടറി മുസ്തഫ പുത്തന്‍തെരു, വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ബാഖവി പകര ആശംസകളര്‍പ്പിച്ചു.
ഭാരവാഹികളായി സിദ്ദീഖ് മുസ്‌ലിയാര്‍ ഒ.കെ പാറ, ശാഹുല്‍ ഹമീദ് ഒ.കെ പാറ, മുഹമ്മദ് കുഞ്ഞി സഖാഫി പകര എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ വലിയപാടം, ഫാറൂഖ് മുസ്‌ലിയാര്‍ മീനടത്തൂര്‍ വൈസ് പ്രസിഡന്റുമാര്‍, ജാബിര്‍ പുത്തന്‍തെരു, ജഅ്ഫര്‍ താനാളൂര്‍ ജോയിന്‍ സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. എന്‍.പി ബഷീര്‍ സഖാഫി അധ്യക്ഷത വഹിച്ചു. അന്‍വര്‍ സ്വാദിഖ് പകര സ്വാഗതവും ശാഹുല്‍ ഹമീദ് ഒ.കെ പാറ നന്ദിയും അറിയിച്ചു. ധര്‍മ്മ സംഘത്തിനെ പുതുയുഗപ്പിറവിയറിയിച്ച പുതിയ നേതൃത്വത്തിനുകീഴില്‍ അണിനിരന്ന യൂണിറ്റുകളില്‍ നിന്നെത്തിയ ധര്‍മ്മ പോരാളികള്‍ നടത്തിയ പ്രകടനം താനാളൂരില്‍ നിന്നും ആരംഭിച്ച് വലിയപാടത്ത് സമാപിച്ചു.