സുന്നി ബാലസംഘം നിറക്കൂട്ട്
താനാളൂര്‍ : കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം എന്ന പ്രമേയത്തില്‍ അടുത്ത ജനുവരിയില്‍ താനാളൂരില്‍ നടക്കുന്ന എസ്.എസ്.എഫ് താനാളൂര്‍ സെക്‌ടര്‍ സമ്മേളനത്തില്‍ ഭാഗമായി സുന്നി ബാലസംഘം നിറക്കൂട്ട് ഈസ്റ്റ് മീനടത്തൂര്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നു. ബഷീര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ആരിഫ് പുത്തന്‍ തെരു, ശാഹുല്‍ ഹമീദ് ഒ.കെ പാറ സംസാരിച്ചു. സിദ്ധീഖ് മുസ്‌ലിയാര്‍ മത്സര വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. നൗശാദ് വട്ടത്താണി സ്വാഗതവും ജാബിര്‍.വി നന്ദിയും അറിയിച്ചു. തുടര്‍ന്ന് നടന്ന പ്രകടനത്തിന് സര്‍ക്കിള്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ