ഒ.കെ പാറ : സുന്നി ബാല സംഘം താനാളൂര്‍ സെക്‌ടര്‍ കള്‍ച്ചറല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഴവില്‍ ജാലകം ഒ.കെ പാറ ബയാനുല്‍ ഹുദ സുന്നി മദ്രസയില്‍ നടന്നു. മുസ്‌തഫ അഹ്‌സനി താനൂര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ശൗഖത്ത് മാസ്റ്റര്‍ കണ്ണന്തളി ക്ലാസെടുത്തു. യൂണിറ്റ് തലത്തില്‍ നിന്നും തിരഞ്ഞെടുത്ത വിബ്‌ജിയോര്‍ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. മുഹമ്മദ് കുഞ്ഞി സഖാഫി പകര, മുജീബ് സഖാഫി വലിയപാടം, അബ്‌ദുല്‍ ഹമീദ് പുത്തന്‍തെരു, സുഹൈല്‍ ഒ.കെ പാറ, മുഹമ്മദ് റാഫി ഒ.കെ പാറ, ശിഹാബുദ്ദീന്‍ പുത്തന്‍തെരു, വഹീദ് ഒ.കെ പാറ നേതൃത്വം നല്‍കി. പരിപാടിയുടെ സമാപനമായി താനാളൂര്‍ ടൗണില്‍ പ്രകടനം നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ