2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

താനാളൂര്‍ : കലുഷ നിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന പ്രമേയത്തില്‍ താനാളൂര്‍ ധര്‍മതീരത്ത്‌ നടന്ന എസ്‌.എസ്‌.എഫ്‌ താനാളൂര്‍ സെക്‌ടര്‍ സമ്മേളനത്തിന്‌ അവേശകരമായ പരിസമാപ്‌തി. നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന വിദ്യാര്‍ത്ഥി റാലിക്ക്‌ ശേഷം നടന്ന പൊതുസമ്മേളനം സമസ്‌ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ്‌ പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം ബഷീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി പ്രമേയാവതരണം നടത്തി. മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ത്വാഹിര്‍ സഖാഫി മഞ്ചേരി, ഉസ്‌താദ്‌ മുഹമ്മദ്‌ അഹ്‌സനി പകര, ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, നസ്വീര്‍ സഖാഫി താനാളൂര്‍, സൈനുദ്ദീന്‍ ബാഖവി പകര, സാലിം അഹ്‌സനി പുത്തന്‍തെരു, മായിന്‍ മുസ്‌ലിയാര്‍ താനാളൂര്‍, അയ്യൂബ്‌ താനാളൂര്‍, മുസ്‌തഫ പുത്തന്‍തെരു, അബ്‌ദുറഹ്‌മാന്‍ സഖാഫി മീനടത്തൂര്‍, മുഹമ്മദ്‌ കുട്ടി ഫൈസി, നൗശാദ്‌ സഖാഫി താനൂര്‍, സമീര്‍ തലക്കടത്തൂര്‍, അബ്‌ദുല്‍ഹാദി അഹ്‌സനി, ശക്കീര്‍ സഖാഫി മങ്ങാട്‌, ശാഫി കാളാട്‌ സമീര്‍ മൂലക്കല്‍, മന്‍സൂര്‍ പകര, ഹയാത്തുല്ല വട്ടത്താണി സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥി റാലി അയ്യായ റോഡില്‍ നിന്നും ആരംഭിച്ച്‌ താനാളൂരില്‍ സമാപിച്ചു. ബഷീര്‍ സഖാഫി ഈസ്റ്റ്‌മീനടത്തൂര്‍, അന്‍വര്‍ സ്വാദിഖ്‌ പകര, മുജീബ്‌ സഖാഫി വലിയപാടം, സിദ്ദീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാറ, അബ്‌ദുല്‍ ഹമീദ്‌ പുത്തന്‍തെരു, ജാബിര്‍ പുത്തന്‍തെരു, ശാഹുല്‍ ഹമീദ്‌ ഒ.കെ പാറ നേതൃത്വം നല്‍കി.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ