നാളേക്കൊരു തണല്‍
താനാളൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാളേക്കൊരു തണല്‍ എന്ന തല വാചകത്തില്‍ എസ്.എസ്.എഫ് സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈ നടലിന്റെ താനാളൂര്‍ സെക്ടര്‍ തല ഉല്‍ഘാടനം വട്ടത്താണിയില്‍ അന്‍വര്‍ സ്വാദിഖ് പകര നിര്‍വഹിച്ചു. താനാളൂര്‍ പഞ്ചായത്ത് കൃഷി ഭവനുമായി സഹകരിച്ച് സെക്‌റിലെ പതിനൊന്ന് യൂണിറ്റുകളിലേക്ക് ഇരുന്നൂറോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സെക്ടറിലെ വിവിധ ഭാഗങ്ങളിലായി വഴിയോരങ്ങള്‍, പൊതു സ്ഥാപന പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് തൈകള്‍ നട്ടത്. സുഹൈല്‍ ഒ.കെ പാറ, അബദുല്‍ ഹമീദ് പുത്തന്‍തെരു, നിസാമുദ്ധീന്‍ പകര, ഫാറൂഖ് അയ്യായ റോഡ് നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ