താനാളൂര്‍ : എസ്.എസ്.എഫ് താനാളൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂണ്‍ 14 ഞായര്‍ തീണ്ടാപ്പാറ യൂണിറ്റില്‍ നടക്കും. യൂണിറ്റ് സാഹിത്യോത്സവുകളിലെ വിജയികള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ 50 ഇനങ്ങളില്‍ 300 ഓളം പ്രതിഭകള്‍ മാറ്റുരക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായി സിദ്ദീഖ് മുസ്‌ലിയാര്‍ ഒ.കെ പാറ, ജോ. കണ്‍വീനര്‍മാര്‍ മുജീബ് മുസ്‌ലിയാര്‍ വലിയപാടം, ജാബിര്‍ വി പുത്തന്‍തെരു എന്നിവരെ തിരഞ്ഞെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ