ബ്ലോഗ് ആരംഭിച്ചു
താനാളൂര്‍ : എസ്.എസ്.എഫ് താനാളൂര്‍ സെക്‌ടര്‍ കമ്മിറ്റി മീഡിയ സെല്ലിനു കീഴില്‍ ബ്ലോഗ് ആരംഭിച്ചു. സെക്‌ടര്‍ കമ്മിറ്റിയുടെയും സെക്‌ടറിലെ യൂണിറ്റുകളിലെയും പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ഫോട്ടോയുമാണ് ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തിലാണ് ബ്ലോഗ് നിര്‍മ്മിച്ചിരിക്കുന്നത്. ഇമെയില്‍ വഴിയാണ് യൂണിറ്റുകളിലെ പരിപാടികളുടെ വാര്‍ത്തകളും ഫോട്ടോയും സ്വീകരിക്കുന്നത്.
വിദേശത്തുള്ള പ്രവര്‍ത്തകര്‍ക്ക് സെക്‌ടറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാന്‍ ബ്ലോഗ് നല്ലൊരു മാധ്യമമായി മാറിയിട്ടുണ്ട്. ധാരാളം ആളുകള്‍ ബ്ലോഗ് ഉപയോഗിക്കുന്നവര്‍ ഉള്ളതുകൊണ്ട് ആധുനിക ദഅ്‌വ സംവിധാനമായും ബ്ലോഗ് മാറ്റാനാകും. ബ്ലോഗ് സൗകര്യം സൗജന്യമായതിനാല്‍ പ്രത്യേക ചിലവുകളൊന്നും വരുന്നില്ല. സാഹിത്യോത്സവ്, ഇസ്‌ലാമിക ഗാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യാനും ബ്ലോഗില്‍ സൗകര്യമുണ്ട്. രിസാല ഓണ്‍ലൈന്‍, എസ്.എസ്.എഫ് മലപ്പുറം ഡോട്ട്‌കോം എന്നിവയിലേക്ക് ലിങ്കും നല്‍കിയിട്ടുണ്ട്. എല്ലാ ആഴ്‌ചയിലെ രിസാല ബുള്ളറ്റിനും ബ്ലോഗില്‍ ലഭ്യമാണ്.
അഡ്രസ് : http://ssftanalursector.blogspot.com, email: ssftanalursector@gmail.com.
mashaallah thabarakallah uyarangalil ninnum uyarangilathete ameen
മറുപടിഇല്ലാതാക്കൂsidheeq dammam