താനാളൂര്‍ : താനാളൂര്‍ സെക്‌ടര്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ താനാളൂര്‍ പരേങ്ങത്ത് ബയാനുല്‍ ഹുദ സുന്നിമദ്രസയില്‍ നടന്നു. കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അന്‍വര്‍ പകര അവതരിപ്പിച്ചു. ഡിവിഷന്‍ പ്രസിഡന്റ് നൗശാദ് സഖാഫി താനൂര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം അബ്‌ദുറഹ്‌മാന്‍ സഖാഫി മീനടത്തൂര്‍ പദ്ധതി അവതരിപ്പിച്ചു. ബഷീര്‍ സഖാഫി ഈസ്റ്റ് മീനടത്തൂര്‍ അധ്യക്ഷതവഹിച്ചു. മുജീബ് സഖാഫി വലിയപാടം, സിദ്ധീഖ് മുസ്‌ലിയാര്‍ ഒ.കെ പാറ, ജഅ്‌ഫര്‍ താനാളൂര്‍ നേതൃത്വം നല്‍കി. ജാബിര്‍ പുത്തന്‍തെരു നന്ദി അറിയിച്ചു. തുടര്‍ന്ന് ജൂണ്‍ 14 തീണ്ടാപ്പാറ യൂണിറ്റില്‍ നടക്കുന്ന സാഹിത്യോത്സവിന് പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. സിദ്ധീഖ് മുസ്‌ലിയാര്‍ ഒ.കെ പാറ കണ്‍വീനറും ജോ.കണ്‍വീനര്‍മാരായി മുജീബ് സഖാഫി, ജാബിര്‍പുത്തന്‍തെരു എന്നിവരെയും അംഗങ്ങളായി ബഷീര്‍ സഖാഫി ഈസ്റ്റ് മീനടത്തൂര്‍, അന്‍വര്‍ പകര, അബ്‌ദുല്‍ ഹമീദ് പുത്തന്‍തെരു, ജഅ്‌ഫര്‍ താനാളൂര്‍, മുഹമ്മദ് കുഞ്ഞി പകര, യൂസുഫ് വട്ടത്താണി, നിസാമുദ്ധീന്‍ പകര, നൗശാദ് വട്ടത്താണി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ