മസ്‌ജിദ് ഉദ്‌ഘാടനം
പകര: പകര ടൗണ്‍ സുന്നിമസ്‌ജിദ് മെയ് 30 ശനിയാഴ്‌ച ശൈഖുനാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രമുഖ പണ്‌ഡിതരും സാദാത്തീങ്ങളും പങ്കെടുക്കും.
യൂണിറ്റ് കൗണ്‍സില്‍
പുത്തന്‍തെരു : എസ്.എസ്.എഫ് പുത്തന്‍തെരു യൂണിറ്റ് കൗണ്‍സില്‍ മെയ് 14 സുന്നിസെന്ററില്‍ നടക്കും. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കബീര്‍ മാസ്റ്റര്‍ നന്നമ്പ്ര ക്ലാസെടുക്കും.
മുന്‍ സെക്രട്ടറി വിവാഹിതനായി
പുത്തന്‍തെരു : എസ്.എസ്.എഫ് പുത്തന്‍തെരു യൂണിറ്റ് മുന്‍സെക്രട്ടറി ശാഹിദ് വി വിവാഹിതനായി. വധൂവരന്‍മാര്‍ക്ക് യൂണിറ്റ്, സെക്‌ടര്‍ കമ്മിറ്റികള്‍ ആശംസകള്‍ നേര്‍ന്നു.
ബുര്‍ദ മജ്‌ലിസ്
ഒ.കെ പാറ : ഒ.കെ പാര യൂണിറ്റ് എസ്.എസ്.എഫ് കമ്മിറ്റി പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ത്രീകരിച്ച് ബുര്‍ദ പാരായണം നടത്തി.
സെക്‌ടര്‍ സാഹിത്യോത്സവ് തീണ്ടാപ്പാറ ഒരുങ്ങുന്നു
തീണ്ടാപ്പാറ : സെക്‌ടര്‍ സാഹിത്യോത്സവ് 2009 നെ വരവേല്‍ക്കാന്‍ തീണ്ടാപ്പാറ യൂണിറ്റ് ഒരുങ്ങുന്നു. ആദ്യമായാണ് തീണ്ടാപ്പാറയില്‍ സാഹിത്യോത്സവ് നടക്കുന്നത്. ആദ്യ സെക്‌ടര്‍ സാഹിത്യോത്സവിനെ വരവേല്‍ക്കാന്‍ തീണ്ടാപ്പാറ യൂണിറ്റിലെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വട്ടത്തണിയില്‍ നടന്ന അവസാന പഞ്ചായത്ത് തല സാഹിത്യത്സവില്‍ പുത്തന്‍തെരു യൂണിറ്റ് ഒന്നാം സ്ഥാനവും, ഒ.കെ പാറ, പകര യൂണിറ്റുകള്‍ രണ്ടാം സ്ഥാനവും, താനാളൂര്‍ യൂണിറ്റ് മൂന്നും സ്ഥാനങ്ങള്‍ നേടി.